Skip to main content
അങ്കണവാടി നിർമ്മാണത്തിന് തുടക്കം

അങ്കണവാടി നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ അഞ്ചാം വാർഡിലെ 40-ാം നമ്പർ അങ്കണവാടിയുടെ നിർമ്മാണത്തിന് തുടക്കമായി. എച്ച്. സലാം എം.എൽ.എ. നിർമ്മാണോദ്ഘാടനം നിർവഹിച്ചു. 12 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പൂർത്തിയാക്കുക. സമ്മേളനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ   ലേഖമോൾ സനൽ  അധ്യക്ഷയായി. പഞ്ചായത്തംഗം വി. ധ്യാനസുതൻ, സെക്രട്ടറി കെ. ജയന്തി തുടങ്ങിയവർ പങ്കെടുത്തു.

date