Skip to main content

ദേശീയ ആരോഗ്യദൗത്യത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്നു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കണം. ദേശീയ ആരോഗ്യദൗത്യത്തിന്റെ  പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

ജില്ലയിൽ 15 ആരോഗ്യസ്ഥാപനങ്ങളാണ്‌ നാഷണൽ ക്വാളിറ്റി സ്റ്റാൻഡേർഡ്സ് അക്രഡിറ്റേഷൻ നേടിയിട്ടുള്ളത്. കൂടുതൽ സ്ഥാപനങ്ങൾക്ക് സ്റ്റാൻഡേർഡ് അക്രഡിറ്റേഷൻ നേടിയെടുക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് യോഗം വിലയിരുത്തി.

ഗുണനിലവാരമുള്ള ആരോഗ്യസേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. 

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ  ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.രോഹിണി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ജില്ലാ പ്ലാനിംഗ് ഓഫീസർ പി. എ. ഫാത്തിമ, വിവിധ വകുപ്പ്  ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

date