Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കേരള ജയിൽ വകുപ്പിന് കീഴിലുള്ള എറണാകുളം ബോസ്റ്റൽ സ്കൂളിലെ അന്തേവാസികളുടെ ഉപയോഗത്തിനായി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. പരമാവധി വില (എം.ആർ.പി.)യിൽ നിന്നും എത്ര ശതമാനം കുറവ് നൽകാൻ പറ്റും എന്നാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്.

ക്വട്ടേഷൻ നിരക്കു രേഖപ്പെടുത്തി ഉള്ളടക്കം ചെയ്തു കവറിനു മുകളിൽ "ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ" എന്നു രേഖപ്പെടുത്തി മുദ്രണം ചെയ്യണം. ക്വട്ടേഷനുകൾ 2024 ജനുവരി എട്ടിന് വൈകുന്നേരം 3 വരെ സ്വീകരിക്കും. അന്നേ ദിവസം 4ന് ലഭ്യമായ ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കും. ക്വട്ടേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ബോസ്റ്റൽ സ്കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484 2421366.

date