Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 28 ന് രാവിലെ 11  മുതല്‍ ഉച്ചയ്ക്ക് 1 വരെ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും. 

യോഗ്യത - എം ബി ബി എസ് പ്ലസ് ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. ശമ്പളം പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകള്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം എസ് എസ് എല്‍ സി  ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കില്‍ പ്രായം തെളിയിക്കുന്ന തത്തുല്യം,  എംബിബിഎസ് ബിരുദം, പിജി/ഡിഎന്‍ബി സര്‍ട്ടിഫിക്കറ്റ്.  എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്.  ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.  വിലാസം തെളിയിക്കുന്നതിന് ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്.  പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ -1.
 

date