Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-12-2023

അരങ്ങേറ്റം 23ന്

കണ്ണപുരം കലാഗ്രാമത്തില്‍ ചെണ്ട പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഡിസംബര്‍ 23ന് വൈകിട്ട് 3.30ന് ചെറുകുന്ന് എല്‍ പി സ്‌കൂളില്‍ (ബോര്‍ഡ് സ്‌കൂള്‍) നടക്കും. എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. ഫോക്ക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി മുഖ്യാതിഥിയാകും.

പഠന സാമഗ്രികളുടെ പ്രകാശനം 23ന്

ജില്ലാ പഞ്ചായത്ത് സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, എച്ച്എസ്എസ് പഠന സാമഗ്രികളുടെ പ്രകാശനം ഡിസംബര്‍ 23ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്യും.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും, എസ് എസ് കെയുടെയും സഹകരണത്തോടെ ഡയറ്റിന്റെ മേല്‍നോട്ടത്തിലാണ് പഠനസാമഗ്രികള്‍ തയ്യാറാക്കിയത്.

 

വിമുക്തഭടന്‍മാര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്നു മുതല്‍ 2023 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്‍മാര്‍ക്ക് ജനുവരി 31വരെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. ഈ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത വിമുക്തഭടന്‍മാര്‍ക്ക് സൈനികക്ഷേമ ഓഫീസില്‍ നിന്നും ജനുവരി 31 വരെ രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069
 

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ മേലേ ചൊവ്വയിലുള്ള കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡി ടി പി, എംഎസ് ഓഫീസ്, ടാലി എന്നീ കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ്  ലഭിക്കും. ഫോണ്‍: 9947763222.

സ്വയം തൊഴില്‍വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളിൽ നിന്നും സ്വയം തൊഴില്‍  വായ്പ അനുവദിക്കുന്നതിനായി  അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ്   വായ്പാത്തുക.  കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. ഫോണ്‍: 0497 2705036, 9400068513.

തടികള്‍ വില്‍പനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്കിതര തടികളുടെ ലേലം ജനുവരി മൂന്നിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച ഇരൂള്‍, വേങ്ങ, ആഞ്ഞിലി, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നി തുടങ്ങിയ തടികള്‍ വിവിധ അളവുകളില്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂര്‍ അംശം ദേശത്തെ പ്രൊ.സ.2648/108ല്‍പെട്ട 0.1011 ഹെക്ടറും അതിലുള്‍പ്പെട്ട സകലതും  ഡിസംബര്‍ 27ന് രാവിലെ 11.30ന് കൊട്ടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും കൊട്ടിയൂര്‍ വില്ലേജ് ഓഫീസിലും ലഭിക്കും.
ലേബര്‍ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കേളകം അംശം ദേശത്തെ പ്രൊ.സ. കെപിഡി 708/110ല്‍പെട്ട 0.0202 ഹെക്ടറും അതിലുള്‍പ്പെട്ട സകലതും ഡിസംബര്‍ 26ന് രാവിലെ 11 മണിക്ക് കേളകം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും കേളകം വില്ലേജ് ഓഫീസിലും ലഭിക്കും.

വൈദ്യുതി മുടങ്ങും

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊല്ലങ്കണ്ടി, വേങ്ങാട് ഓഫീസ്, ദേവിക ആര്‍ക്കേഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 ശനി രാവിലെ 8.30 മുതല്‍ 11.30 വരെയും വേങ്ങാട് തെരു ട്രാന്‍സ്ഫോര്‍മറിന്റെ അങ്ങാടി ഭാഗത്ത് രാവിലെ 11.30 മുതല്‍ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ റാഫ റിഫ, കോമത്തുപാറ, നേതാജി റോഡ്, ഫിഷ് യാര്‍ഡ്, എരഞ്ഞോളി പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

date