Skip to main content

പഠന ക്ലാസുകള്‍ ആരംഭിച്ചു

കണ്ണൂര്‍ കോര്‍പ്പറേഷനിലെ സാക്ഷരതാ മിഷന്‍ പത്താമുദയം സമ്പൂര്‍ണ്ണ പത്താംതരം തുല്യതാ ക്ലാസും ഹയര്‍സെക്കന്‍ഡറി ക്ലാസും ആരംഭിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍  ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍, അധ്യാപകരായ നിഖില്‍, പി സരസന്‍, ഉത്തമന്‍, കെ രഞ്ജിനി, കെ വി രാഗിണി, കോര്‍പ്പറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി വസന്ത, സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ എ സുജാത എന്നിവര്‍ പങ്കെടുത്തു. കോര്‍പ്പറേഷനില്‍ ഈ വര്‍ഷം ഹയര്‍സെക്കന്‍ണ്ടറി തുല്യതാ കോഴ്‌സില്‍ 147 പേരും പത്താംതരം തുല്യതാ കോഴ്‌സില്‍ 106 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പടം)  സാക്ഷരതാ മിഷന്‍ പത്താമുദയം സമ്പൂര്‍ണ്ണ പത്താംതരം തുല്യതാ ക്ലാസും ഹയര്‍സെക്കന്‍ഡറി ക്ലാസ്  കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
 

date