Skip to main content

ഔഷധ ഗ്രാമം പദ്ധതി: കണ്ണപുരത്ത് കുറുന്തോട്ടി കൃഷി വിളവെടുപ്പ്

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കണ്ണപുരം പഞ്ചായത്ത് നടപ്പിലാക്കിയ കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് ചുണ്ട വയല്‍ കുറുവക്കാവിനു സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണപുരം പഞ്ചായത്തില്‍ 7.5 ഏക്കറിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ട കുറുന്തോട്ടി കൃഷി ചെയ്തത്.
വിളവെടുത്ത മുഴുവന്‍ കുറുന്തോട്ടിയും മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ടര്‍ സൊസൈറ്റി മുഖാന്തിരം ഔഷധി ബോര്‍ഡിനു നല്‍കും.
കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശന്‍, കൃഷി ഓഫിസര്‍ യു പ്രസന്നന്‍, കൃഷി അസിസ്റ്റന്റ് കെ വി ഉമ, വി വിനീത, ഒ മോഹനന്‍, ടി കെ ദിവാകരന്‍, സന്തോഷ് സി ബി കെ തുടങ്ങിയവര്‍ പങ്കെടുത്തു.

date