Skip to main content

എസ് സി, എസ് ടി വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

എസ് സി, എസ് ടി വിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ അഴീക്കോട് മണ്ഡലത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. എസ് സി, എസ് ടി വിഭാഗത്തിനായുള്ള പദ്ധതികള്‍ വിലയിരുത്തുന്നതിനായി കെ വി സുമേഷ് എം എല്‍ എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി എല്ലാ നിയോജക മണ്ഡലത്തിലും പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിനാണ് കമ്മിറ്റി രൂപീകരിച്ചത്. എം എല്‍ എ ചെയര്‍മാനായും ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസര്‍ ഒ പി രാധാകൃഷ്ണന്‍ കണ്‍വീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, അംഗങ്ങള്‍ എന്നിവരും കമ്മിറ്റിയിലുണ്ട്. അംബേദ്കര്‍ ഗ്രാമം പദ്ധതികളുള്‍പ്പെടെയുള്ള എസ് സി എസ് ടി വിഭാഗത്തിനായി നടത്തിവരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. പുതിയ പദ്ധതികള്‍ രൂപീകരിക്കുന്നതിനും തീരുമാനമായി.

ചിറക്കല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിൽ  കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രുതി (ചിറക്കല്‍), കെ അജീഷ് (അഴീക്കോട്), കെ രമേശന്‍(നാറാത്ത്), പി വി ഷമീമ(വളപട്ടണം), എസ് സി ഡെവലപ്‌മെന്റ് ഓഫീസര്‍ സുനില്‍ കുമാര്‍, കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം പി പ്രീത, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

date