Skip to main content

ഇ എം എസ് സ്മാരക പ്രസംഗമത്സര വിജയികള്‍

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാന തലത്തില്‍  യുവജനങ്ങള്‍ക്കായി നടത്തിയ ഇ എം എസ് സ്മാരക പ്രസംഗ മത്സരത്തില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശിനി  എം ശ്രുതി ഒന്നാംസ്ഥാനവും, മലപ്പുറം മുത്തനൂര്‍ സ്വദേശി എം പി ഫഹീം ബിന്‍ മുഹമ്മദ് രണ്ടാം സ്ഥാനവും, വയനാട് പുല്‍പ്പള്ളി സ്വദേശി അനു പൗലോസ് മൂന്നാം സ്ഥാനവും നേടി . പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ വനിത കോളേജില്‍ നടന്ന മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്‍പതിലധികം പേര്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനത്തുകയും  ഇ എം എസ് സ്മാരക ട്രോഫിയും യുവജനദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

date