Skip to main content

അഞ്ച് കയർ ഉത്പന്നങ്ങളുടെ ലോഞ്ചിങ് 28 ന്

നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) വികസിപ്പിച്ചെടുത്ത അഞ്ച് ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉത്ഘാടനവും വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് ഡിസംബർ 28 ന് രാവിലെ 11 ന് NCRMI ക്യാമ്പസിൽ നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ഗവേഷകർസർക്കാർ പ്രതിനിധികൾഏണസ്റ്റ് ആൻഡ് യംഗ് പ്രതിനിധികൾഎക്‌സ്‌പോർട്ടേഴ്‌സ്കയർ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 6015/2023

date