Skip to main content

ഗുണമേന്‍മയുള്ള ചികിത്സ ലഭ്യമാക്കാനായി : മന്ത്രി പി രാജീവ്

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ വളര്‍ച്ചയിലൂടെ ഗുണമേന്‍മയുള്ള ചികിത്സ ലഭ്യമാക്കാനായതായി വ്യവസായ മന്ത്രി പി രാജീവ്.  സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയയും കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയും നടന്നതിലൂടെ ആരോഗ്യമേഖലയുടെ വളര്‍ച്ചയെയാണ് അടിവരയിടുന്നതെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ്സ് എല്ലാവരുടേതുമാണ്. മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്കെത്തുന്ന ഈ ദൗത്യം ചരിത്ര വിജയത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ കേരളം ലോകത്തിനുമുന്നില്‍ സവിശേഷമായ സംസ്ഥാനമായി മാറി. പരാതികള്‍ കണ്ടെത്തി പരിഹരിക്കുകയും  പരിമിതികളെ അതിജീവിക്കുകയും നവകേരളം സാധ്യമാക്കുകയുമാണ് നവകേരള സദസ്സിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.

date