Skip to main content

പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ് നടത്തി

 

സംസ്ഥാന വനിതാ കമ്മിഷനും ചോറോട് കാളിദാസ സോഷ്യോ-കൾച്ചറൽ സെന്ററും സംയുക്തമായി പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ് നടത്തി. ചോറോട് സർവീസ് സഹകരണ ബാങ്കിലെ എം. ദാസൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലളിത ഗോവിന്ദാലയം, കെ കെ റിനീഷ്, ജിഷ പനങ്ങാട്ട്, സിഡിപിഒ എം ടി. ശോഭന, സിഡിഎസ് ചെയർപേഴ്‌സൺ കെ അനിത, കാളിദാസ സോഷ്യോ- കൾച്ചറൽ സെന്റർ സെക്രട്ടറി കെ സുരേഷ് ബാബു, കാളിദാസ സോഷ്യോ-കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് കെ ഷീല എന്നിവർ സംസാരിച്ചു. കുടുംബകോടതി അഡീഷണൽ കൗൺസിലർ കെ ബി സ്മിത ക്ലാസെടുത്തു.

date