Skip to main content

ആധുനിക സൗകര്യങ്ങളുമായി പേരാമ്പ്ര ​ഗവ. വെറ്റിനറി പോളിക്ലിനിക്ക്

 

പേരാമ്പ്ര ​ഗവ. വെറ്റിനറി പോളിക്ലിനിക്കിലെ ട്രീറ്റ്മെന്റ് വാർഡിന്റെയും ആധുനിക ഉപകരണങ്ങളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചെലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തിയത്. സെറം ബയോ കെമിസ്ട്രി മെഷീൻ, സെറം പ്രൊജസ്ട്രോൺ മെഷീൻ, ലാമിനാർ ചേമ്പർ, ഇലക്ട്രൊ ലൈറ്റ് അനലൈസർ ആന്റ് ബ്ലഡ് ഗ്യാസ് മെഷീൻ, മൾട്ടി പാരപേഷ്യന്റ് മോണിറ്റർ എന്നീ ഉപകരണങ്ങളാണ് സ്ഥാപിച്ചത്. സ്വകാര്യ ലാബുകളിൽ ഉള്ള നിരക്കിനേക്കാൾ 50 ശതമാനം വരെ കിഴിവുണ്ടിവിടെ. 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ  ബ്ലോക്ക് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഡോ ലീന സ്വാഗതം പറഞ്ഞു.  ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ ആർ ഗുണാതീത മുഖ്യാതിഥിയായി. ഡോ. ജിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.സജീവൻ മാസ്റ്റർ, ശശികുമാർ പേരാമ്പ്ര, പി.കെ.രജിത, ബ്ലോക്ക് അംഗങ്ങളായ ഗിരിജ ശശി, പ്രഭാശങ്കർ, കെ.കെ ലിസി, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. വിനോദൻ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി. കാദർ, ക്ഷീരസംഘം പ്രസിഡന്റുമാരായ സി.കെ.ചന്ദ്രൻ, കെ.പി.ഗംഗാധരൻ നമ്പ്യാർ കെ. നാരായണ കുറുപ്പ്, ആലിയാട്ട് ഹമീദ്, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ എ. റിജു ല എന്നിവർ സംസാരിച്ചു.

date