Skip to main content

വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സുകള്‍ അതിവേഗം ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം

വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സുകളും ക്ലിയറന്‍സുകളും അതിവേഗം ലഭ്യമാക്കാന്‍ ജില്ലയില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് സംവിധാനം പ്രവര്‍ത്തിച്ചു വരുന്നതായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. സമയബന്ധിതമായും സുതാര്യമായും ലൈസന്‍സുകളും ക്ലിയറന്‍സുകളും ലഭ്യമാക്കുന്നതിനാണ് ഈ സംവിധാനം. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ ലൈസന്‍സുകള്‍/ ക്ലിയറന്‍സുകള്‍ എന്നിവ ലഭിക്കുന്നതിനും നിലവില്‍ വകുപ്പുകളില്‍/ ഏജന്‍സികളില്‍ ലൈസന്‍സുകള്‍ക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍  നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമായില്ലെങ്കിലും സംരംഭകര്‍ക്ക് ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിനെയോ ജില്ലാ പരാതി പരിഹാര കമ്മിറ്റിയെയോ സമീപിച്ച് പരിഹാരം കാണാം. സംരംഭകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ബ്ലോക്ക്/ നഗരസഭകളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍, പഞ്ചായത്ത്/ നഗരസഭ തലത്തിലുള്ള എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുമാര്‍ മുഖേനയും ലഭിക്കുമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

 

date