Skip to main content

സമഗ്ര കായിക വികസന പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പതിനാല് വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കായി സൗജന്യ വോളിബോൾ, ഫുട്ബോൾ, കരാട്ടെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എഴുപത് ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
 പരിശീലന പദ്ധതി വള്ളിക്കുന്നിലെ നാലു സെന്റുകളിൽ നടക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ പരിശീലനം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള കരാട്ടെ പരിശീലനം സീ ബി എച്ച് എസ് എസ് സ്കൂളിലും, വോളിബോൾ പരിശീലനങ്ങൾ ശോഭനാ സ്റ്റേഡിയം, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം, എം.വി.എച്ച്.എസ് അരിയല്ലൂർ എന്നിവിടങ്ങളിലുമായാണ് നടക്കുക. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ കിറ്റുമായി ശനിയാഴ്‌ച്ച (ഡിസംബര്‍ 23) രാവിലെ ഏഴു മണിക്ക് സെന്ററുകളിൽ എത്തിച്ചേരണം

 

date