Post Category
ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള 28ന്
മലപ്പുറം നഗരസഭയുടെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ മലപ്പുറം നഗരസഭയിലെ സംരംഭകര്‍ക്കായി നടത്തുന്ന ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള ഡിസംബര്‍ 28ന് രാവിലെ പത്തുമണിക്ക് മലപ്പുറം നഗരസഭാ ഹാളില്‍ നടക്കും. സംരംഭക ലോണ്‍, നവ സംരംഭത്തിനുള്ള ലൈസന്‍സ്, ഉദ്യം രജിസ്ട്രേഷന് എന്നീ സേവനങ്ങളില്‍ മേളയില്‍ ലഭിക്കും. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം നഗരസഭാ ചെയര്മാന് മുജീബ് കാടേരി നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746177902, 9567441381, എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
date
- Log in to post comments