Skip to main content

ജനസാഗരം തീർത്ത് അരുവിക്കര മണ്ഡലം നവകേരളസദസ്സ്

*4802 നിവേദനങ്ങൾ സ്വീകരിച്ചു.

പതിനായിരക്കണക്കിനാളുകളുടെ ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ അരുവിക്കര മണ്ഡലം നവകേരള സദസ്സിൽ 4802 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ആര്യനാട് വില്ല നസ്രേത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട വ്യക്തികളെത്തിയിരുന്നു. പഞ്ചാരിമേളത്തിൻ്റെയും നാടൻ കലാരൂപങ്ങളുടെയും  സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ  വേദി അക്ഷരാർഥത്തില്‍  ആവേശക്കടലായി മാറി. 2022 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അരുവിക്കര സ്വദേശിയും എഴുത്തുകാരനുമായ ഷിനിലാലിൻ്റെ സമ്പർക്കക്രാന്തി എന്ന പുസ്തകത്തിൻ്റെ പതിപ്പ് ജി സ്റ്റീഫൻ എം എൽ എ മുഖ്യമന്ത്രിക്ക് സമ്മാനിച്ചുകൊണ്ട് സ്വാഗതം ചെയ്തു.മന്ത്രിമാർക്ക് ഹരിതകർമസേന, അംഗനവാടി ,ആശ പ്രവർത്തകരുടെ പ്രതിനിധികൾ പുസ്തകം  സമ്മാനിച്ചു. .

സദസിനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.  മെഡിക്കല്‍ സംഘം, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവരുടെ സേവനങ്ങള്‍ ഒരുക്കിയിരുന്നു. ഹരിത കര്‍മസേന, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവര്‍ത്തകരും വിവിധ വകുപ്പുകളും സദസ്സിന്റെ ഭാഗമായി. സദസ്സില്‍ നിവേദനങ്ങള്‍ നല്‍കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിച്ചു. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു.

date