Skip to main content

കേരളത്തിന്റേത് ആരെയും അസൂയപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങൾ- മന്ത്രി കെ. രാധാകൃഷ്ണൻ

ആരെയും അസൂയപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങൾ നടത്തിയാണ് കേരളം മുന്നേറുന്നതെന്ന്  പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാനം രൂപം കൊണ്ട് 66 വർഷം പിന്നിടുമ്പോൾ എല്ലാവർക്കും കേരളം മാതൃകയാവുകയാണ്. സർക്കാർ അധികാരത്തിലേറിയ ശേഷം  600 രൂപ മാത്രമായിരുന്ന പെൻഷൻ 1600 രൂപയിലേക്ക് വർദ്ധിപ്പിച്ചു. ക്രിസ്മസ് സമ്മാനമായി 900 കോടി രൂപയുടെ പെൻഷനാണ് സർക്കാർ വിതരണം ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര മണ്ഡലത്തിൽ നടന്ന നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി ജനങ്ങൾ ഒന്നിക്കുന്നയിടമായി നവകേരള സദസ് മാറിയിരിക്കുകയാണ്. ഇതുപോലൊരു ജനാധിപത്യ പ്രക്രിയ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് കാര്യം സംശയമാണ്. ഏതു മണ്ഡലത്തിലാണ് ജനങ്ങൾ കൂടുതൽ പങ്കെടുത്തതെന്ന് പറയാൻ പറ്റാത്ത തരത്തിലാണ് ഓരോ മണ്ഡലത്തിലും ജനങ്ങൾ ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പഞ്ഞു.

date