Skip to main content

ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും': മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.  കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മൂന്നാം മേഖലാ ശില്‍പശാല കണ്ണൂര്‍ ഹോട്ടല്‍ സ്‌കൈ പാലസില്‍ 2024 ജനുവരി 10, 11  തിയതികളില്‍ നടക്കും. ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ധര്‍ സംസാരിക്കും. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നതില്‍ വിദഗ്ദ്ധ പരിശീലനവും ക്യാമ്പില്‍  പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. താമസവും, ഭക്ഷണവും അക്കാദമി ഒരുക്കുന്നതാണ്.പ്രസ്തുത പരിപാടിയിലേക്ക് ഈ വിഷയത്തില്‍ തത്പരരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക്   https://forms.gle/ULra5tYMyPLw9cFa9 ലിങ്കിലൂടെയോ / www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെയോ ജനുവരി 8-ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാം.

date