Skip to main content

അതിഥി തൊഴിലാളി സാക്ഷരതാ പദ്ധതി: ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നല്‍കി

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി " ചങ്ങാതി " യുടെ ഇൻസ്ട്രക്ടർമാർക്കള്ള   പരിശീലനം വാഴയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. പരിശീലനം വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി കോലോതൊടി അദ്ധ്യക്ഷത വഹിച്ചു.   പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷ പ്രസീത  തേക്കും തോട്ടത്തിൽ  മെമ്പർ സുമിത്ര നാലു കണ്ടത്തിൽ , സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, പ്രേരക്‍മാരായ സി.കെ പുഷ്‌പ , ടി. ശ്രീധരൻ , എ. സുബ്രമണ്യൻ ,  വി.കെ സോമവല്ലി , സി.പി. ഖൈറുന്നീസ എന്നിവർ പ്രസംഗിച്ചു.   ഡയറ്റ് സീനിയർ ലക്ചറർ എസ്. ബിന്ദു ടീച്ചർ ക്ലാസ് നയിച്ചു.

date