Skip to main content

സരസിൽ വിസ്മയം തീർത്ത്  ഫാഷൻ എലഗൻസ

 

ഇന്ത്യയുടെ വൈവിധ്യങ്ങൾ കൊച്ചിയുടെ മണ്ണിൽ അണിയിച്ചൊരുക്കിയ പത്താമത് ദേശീയ സരസ് മേളയുടെ രണ്ടാം ദിനം കാണികൾക്ക് ആവേശമായി ഫാഷൻ എലഗൻസ. ഫാഷൻ്റെ മായിക ലോകം അത്ര പരിചിതമല്ലാത്ത കുടുംബശ്രീ വനിതകൾക്ക് അത് നേരിൽ കാണുന്നതിനും ആസ്വദിക്കുന്നതിനു മുള്ള അവസരമാണ് സരസ് മേള ഒരുക്കിയത്.

സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫാഷൻ എലഗൻസ കോണ്ടെസ്റ്റിൽ രജിസ്റ്റർ ചെയ്ത 12 മത്സരാർത്ഥികളാണ് സരസിൻ്റെ വേദിയിൽ ഫാഷൻ്റെ ലോകം സൃഷ്ടിച്ചത്. കാണികൾക്ക് ഏറെ ആവേശമായ ഫാഷൻ എലഗൻസയിൽ ധീരജ് കൃഷ്ണ ഒന്നാം സ്ഥാനവും,  ഹുസ്ന രഹാന, എം ശ്രീവിദ്യ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.  ഫാഷൻ കൊറിയോഗ്രാഫർമാരായ ഗിബ്ബി ഇയോൺ, ഖൈസ്, അമീർ റഷീദ് എന്നിവരാണ്  വിധി നിർണയം നടത്തിയത്. 

ചടങ്ങിൽ ഒന്നാം സ്ഥാനം നേടിയ ധീരജ് കൃഷ്ണയ്ക്ക് ഫാഷൻ കൊറിയോഗ്രാഫറായ ഗിബ്ബി ഇയോണും തിരുവാണിയൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സനുമായ അജിത നാരായണൻ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. രണ്ടാം സ്ഥാനം നേടിയ ഹുസ്ന രഹാനക്ക്  ഫാഷൻ ഫോട്ടോഗ്രാഫറായ അമീർ റഷീദും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എം ശ്രീവിദ്യയ്ക്ക് ഖൈസും സമ്മാനദാനം നിർവഹിച്ചു.

date