Skip to main content

ആയുര്‍വ്വേദ നഴ്‌സ് നിയമനം; അഭിമുഖം ജനുവരി 3 ന്

നാഷണല്‍ ആയുഷ് മിഷന്റെ ഭാരതീയ ചികിത്സ വകുപ്പ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ആയുര്‍വേദ നേഴ്‌സിനെ നിയമിക്കുന്നു. യോഗ്യത എ.എന്‍.എം കോഴ്‌സ് പാസായിരിക്കണം/ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ നേഴ്‌സ് കോഴ്‌സ് പാസായിരിക്കണം. ഉയര്‍ന്ന പ്രായ പരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 28 ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ജനുവരി 3 ന് രാവിലെ 11 മണിക്ക് നടക്കും. ഫോണ്‍: 8113028721.

date