Skip to main content

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ജെന്റര്‍ സ്റ്റാറ്റസ് പഠനത്തിനായുള്ള പ്രോജക്ടിന്റെ ഭാഗമായി ജാഗ്രതാ സമിതി, വനിതാ വികസന പ്രവര്‍ത്തനം, ജി.ആര്‍.സി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്നുമാസത്തേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 35 വയസ്സിന് താഴെയുള്ള വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി റെഗുലര്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

 അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍: 0487 2375756.

date