Skip to main content
വിദ്യാലയങ്ങളിലെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷത്തിന് എംഎല്‍എയും

വിദ്യാലയങ്ങളിലെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷത്തിന് എംഎല്‍എയും

പരീക്ഷാച്ചൂട് കഴിഞ്ഞ് ക്രിസ്തുമസിന്റേയും ന്യൂയറിന്റേയും ആഘോഷ തിമിര്‍പ്പിലാണ് വിദ്യാലയങ്ങളും വിദ്യാര്‍ത്ഥികളും. കയ്പമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നടന്നു. മതിലകം ഗ്രാമ പഞ്ചായത്തിലെ ഗവ. പുവ്വത്തുംകടവ് എല്‍.പി സ്‌കൂളിലെ ആഘോഷത്തിന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയും എത്തി. ആഘോഷം എന്ത് തന്നെ ആയാലും നമ്മള്‍ എല്ലാവരും ഒന്നിച്ച് നിന്ന് ആഘോഷിക്കുമ്പോഴാണ് കൂടുതല്‍ ഭംഗിയാകുന്നത് എന്നും നമ്മള്‍ കേരളീയര്‍ അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണെന്നും എംഎല്‍എ പറഞ്ഞു.

എംഎല്‍എയോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുമതി സുന്ദരന്‍, പ്രധാനധ്യാപിക ഷേര്‍ലെറ്റ് പിന്‍ഹൈരെ, പി.ടി.എ പ്രസിഡണ്ട് രഘു തുടങ്ങിയവരും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

date