Skip to main content
ഏകദിന ശില്‍പശാലയും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ചേര്‍ന്നു

ഏകദിന ശില്‍പശാലയും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ചേര്‍ന്നു

നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2024 - 25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഏകദിന ശില്‍പശാലയും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ചേര്‍ന്നു. നാട്ടിക സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമക്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ദിനേശന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്കായാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്. പദ്ധതി രൂപീകരണവും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനവും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ചേര്‍ന്നു.

കില റിസോഴ്‌സ് പേഴ്‌സണ്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മധു പരിശീലനത്തിന് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ശങ്കരനാരായണന്‍, പഞ്ചായത്ത് മെമ്പര്‍ സുരേഷ് ഇയ്യാനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍.എച്ച് നിനിത, ജനപ്രതിനിധികള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date