Skip to main content

ജില്ലാതല സ്‌കില്‍ ഫെയര്‍ 

ആലപ്പുഴ: കേരള നോളജ് ഇക്കണോമി മിഷന്‍ ജില്ലയില്‍ സ്‌കില്‍ ഫെയര്‍ സംഘടിപ്പിച്ചു. കായംകുളം എം.എസ്.എം. കോളേജില്‍ സംഘടിപ്പിച്ച ഫെയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ.മുഹമ്മദ് താഹ ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. തൊഴിലുകളിലേക്കുള്ള രജിസ്‌ട്രേഷന്‍, നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്‌മെന്റ് സര്‍വീസുകള്‍, സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അപ്പ്രെന്റിഷിപ്പുകള്‍, തുടങ്ങിയവയിലേക്കുള്ള സ്‌പോര്‍ട്ട് രജിസ്ട്രഷനുകളും നടന്നു.
വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും സ്‌കില്‍ ഫെയറിന്റെ ഭാഗമായി ഒരുക്കി. കെ.കെ.ഇ.എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ്, ടാലന്റ് ക്യൂറേഷന്‍ എക്‌സിക്യൂട്ടീവുകളായ അനുപമ, ലക്ഷ്മി, ഐസിടി അക്കാദമി പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഹര്‍ഷ എന്നിവര്‍ പങ്കെടുത്തു.
 

date