Skip to main content
സംരംഭകത്വ വികസനം; അമ്പലപ്പുഴയില്‍ സെമിനാര്‍

സംരംഭകത്വ വികസനം; അമ്പലപ്പുഴയില്‍ സെമിനാര്‍

ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി നവകേരളത്തിലെ സംരംഭകത്വ വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയില്‍ നടന്ന സെമിനാര്‍ എന്‍.സി. ജോണ്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു.

ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കണ്‍സള്‍ട്ടന്റ് എം.എസ്. നടരാജന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ല മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ എം.ജി. സുരേഷ് എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ല പ്ലാനിംഗ് ഓഫീസര്‍ എ.പി. അനില്‍കുമാര്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ്, അസിസ്റ്റന്റ് ജില്ല വ്യവസായ ഓഫീസര്‍ വി.എന്‍. ബിന്ദു, പ്രിംസ് സുധാകരന്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date