Skip to main content

ക്ഷേമ സമിതി ജനുവരി എട്ടിന് ജില്ലയില്‍ 

ആലപ്പുഴ:  കേരള നിയമസഭ- സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി എട്ടിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ള വിവിധ പരാതികളിന്മേല്‍, പരാതിക്കാരില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവരില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. ജില്ലയിലെ മഹിളാ മന്ദിരം, സാന്ത്വന്‍ സ്പെഷ്യല്‍ സ്‌കൂള്‍, ജെന്‍ഡര്‍ പാര്‍ക്ക്, കുടുംബശ്രീ യൂണിറ്റ്, ശിശുക്ഷേമ സമിതി, അമ്മത്തോട്ടില്‍, വനിതാശിശു ഹോസ്പിറ്റല്‍, ജൂവൈനല്‍ ജസ്റ്റിസ് ഹോം, കെയര്‍ഹോം ഫോര്‍ ഡിസേബിള്‍ഡ് ചില്‍ഡ്രന്‍ എന്നീ സ്ഥാപനങ്ങളും സമിതി സന്ദര്‍ശിക്കും.
 

date