Skip to main content

ഭരണഭാഷ വാരാചാരണം: ഉപന്യാസ മത്സരം വിജയികൾ 

ആലപ്പുഴ: ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് മലയാള ദിന- ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  ഉപന്യാസ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. 
കക്കാഴം ജി എച്ച് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിൻരാജ് ഒന്നാംസ്ഥാനം നേടി. നങ്ങ്യാർകുളങ്ങര ബി.ബി എച്ച് എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥി  ആർ. അശ്വിനി രണ്ടാം സ്ഥാനവും ആലപ്പുഴ സെന്റ് ജോസഫ്‌സ് എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി  നിവേദിത ചന്ദ്രൻ മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും കൂടാതെ ഷെവലിയർ വി.സി. ആന്റണി മാസ്റ്റർ മെമ്മോറിയൽ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്  യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ വീതമാണ് ക്യാഷ് പ്രൈസ്.

date