Skip to main content

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 

ആലപ്പുഴ. തണ്ണീർമുക്കം ബണ്ടിൻറെ ഷട്ടറുകൾ അടയ്ക്കുന്നതിനുള്ള നടപടികൾ ഇന്നു മുതൽ (22/12/2023 ന്)  സ്വീകരിക്കുന്നതിന് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്ക്യൂട്ടീവ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി.
ഷട്ടറുകൾ അടയ്ക്കുമ്പോൾ ബണ്ടിന് ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വളളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ ഉറപ്പു വരുത്തേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു. ഇതിലേക്ക്  മത്സ്യത്തൊഴിലാളികൾക്ക് മുൻകൂർ നിർദ്ദേശം നൽകേണ്ടതാണ്.

date