Skip to main content

ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന മിന്നാമിന്നിക്കൂട്ടം ഭിന്നശേഷി കലോത്സവം തങ്കമണി പാരിഷ് ഹാളില്‍ നടന്നു. പഞ്ചായത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാരുടെ സംഗമവേദിയായി മാറിയ പരിപാടിയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ  മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ പരിശീലന ക്ലാസ്, സെമിനാറുകള്‍, അദാലത്ത്, ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്, കലാകായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രാജിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്  യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍,  കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അനുമോള്‍ ജോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, ബ്ലോക്ക് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍, സമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date