Skip to main content

ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം സംഘടിപ്പിച്ചു

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനയുവജന കമ്മീഷന്‍ ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. കണ്ണൂര്‍ പള്ളികുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമണ്‍സ് കോളേജില്‍ നടന്ന പ്രസംഗ മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്‍പതിലധികം  മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. യുവജനങ്ങള്‍ക്കായി നടത്തിയ മത്സരത്തില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശിനി ശ്രുതി എം ഒന്നാംസ്ഥാനവും, മലപ്പുറം മുത്തനൂര്‍ സ്വദേശി ഫഹീം ബിന്‍ മുഹമ്മദ് എം. പി. രണ്ടാം സ്ഥാനവും വയനാട് പുല്‍പ്പള്ളി സ്വദേശി അനു പൗലോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള  സമ്മാനദാനം യുവജനദിനത്തോടനുബന്ധിച്ച്  ജനുവരി 12 ന് തിരുവനന്തപുരത്ത് നടക്കും.

date