Skip to main content
പിങ്ക് റൂം ഉദ്ഘാടനം ചെയ്തു

പിങ്ക് റൂം ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ കളക്ടറേറ്റിൽ വനിതാ ജീവനകർക്കായി സജ്ജീകരിച്ച പിങ്ക് റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ  അധ്യക്ഷതയിൽ ഡെപ്യൂട്ടി കളക്ടർമാരായ ഐ. പാർവതിദേവി, സി.ടി യമുനദേവി, എം.ബി ജ്യോതി എന്നിവർ ചേർന്ന് നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് തൃശൂരിന്റെ സഹായത്തോടെയാണ് പിങ്ക് റൂം സജ്ജീകരിച്ചത്. വിശ്രമ സൗകര്യങ്ങൾ, വാഷ് ഏരിയ, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതാണ് പിങ്ക് റൂം.

 ചടങ്ങിൽ എ.ഡി.എം ടി. മുരളി, റോട്ടറി ക്ലബ് ഓഫ് തൃശ്ശൂർ പ്രസിഡന്റ് രഞ്ജിത്ത് കൊള്ളന്നൂർ, റോട്ടറി ക്ലബ് സെക്രട്ടറി ഡോ. എം.പി രാജൻ, റോട്ടറി ക്ലബ് അംഗങ്ങളായ സി. അച്യുതമേനോൻ, അഡ്വ. ആന്റോ ഡേവിസ് അക്കര, ഇന്നർവീൽ ക്ലബ് അംഗങ്ങളായ റെബ ചാലി, മെർലിൻ ജോസ്, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date