Skip to main content

പ്രചരണ ഡിസൈൻ; അപേക്ഷ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നു വരെ സംഘടിപ്പിക്കുന്ന കേരള സാർവ്വദേശീയ സാഹിത്യോത്സവത്തിന്റെ പ്രചരണ ഡിസൈനിങ് ജോലികൾക്കായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ പ്രൊഫൈലും കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ചെയ്ത സമാന ജോലികളുടെ അഞ്ച് സാമ്പിളുകളും ഉപയോഗിക്കുന്ന കളർ പാലറ്റുകൾ, ഫോണ്ട് എന്നീ വിവരങ്ങളും അപേക്ഷയോടൊപ്പം നൽകണം.  സാമ്പിളുകൾ ഇല്ലാത്ത ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30 ന് വൈകിട്ട് 5 മണി. സെക്രട്ടറി, കേരള  സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂർ - 20 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ക്വട്ടേഷൻ നൽകാം. ഫോൺ: 0487 2331069.

date