Skip to main content

അറിയിപ്പുകൾ 

 

ഗതാഗതം തടസ്സപ്പെടും 

ഫറോക്ക് പഴയ പാലത്തിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ  ജനുവരി രണ്ടിന് രാവിലെ 10 മണി മുതൽ 12ന്  രാവിലെ ആറ് മണി വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്നു പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു 

കോഴിക്കോട് ജില്ല, വടകര താലൂക്ക് വില്യാപ്പള്ളി വില്ലേജിൽപ്പെട്ട ശ്രീ കൊറ്റ്യാംവള്ളി പരദേവത ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും പൂരിപ്പിച്ച് അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും, മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും (www.malabardevaswom.kerala.gov.in) ലഭിക്കുന്നതാണ്.

സ്റ്റാഫ് നഴ്സ് നിയമനം 

കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ (179 ദിവസം) നിയമിക്കുന്നു.  യോഗ്യത : സർക്കാർ അംഗീകൃത ജി എൻ എം / ബി എസ് സി കോഴ്സ് പാസ്സായിരിക്കണം. കേരള നഴ്സ് മിഡവൈഫറി കൗൺസിൽ രജിസ്ട്രേഷൻ. സീനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അനിവാര്യം. ജൂനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ ഒരു വർഷത്തെ പരിചയം അനിവാര്യം. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 27ന് രാവിലെ 11 മണിക്ക് ഗവ. ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date