Skip to main content

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് പുതുവത്സര സഹകരണ വിപണി തുടങ്ങി

 

കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് പുതുവത്സര സഹകരണ വിപണി മുതലക്കുളത്ത് തുടങ്ങി. ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു.

ആന്ധ്ര അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 ഇനം സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ ലഭിക്കും.
 പൊതുമാര്‍ക്കറ്റിനേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ടാകും. മറ്റ് അവശ്യനിത്യോപയോഗ സാധനങ്ങള്‍, ത്രിവേണി നോട്ട് ബുക്കുകള്‍, കേക്കുകൾ, കാർഷികോപകരണങ്ങൾ എന്നിവ നോണ്‍ സബ്സിഡി നിരക്കില്‍ ലഭിക്കും. ഇവ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലായിരിക്കും ലഭിക്കുക. 

ഞായറാഴ്ച ഉള്‍പ്പെടെ ഡിസംബര്‍ 30 വരെ വിപണി പ്രവര്‍ത്തിക്കും. തിരക്ക് ഒഴിവാക്കുന്നതിന് മുന്‍കൂര്‍ സമയക്രമം നിശ്ചയിച്ച് ടോക്കണുകള്‍ നല്‍കും.  
പ്രതിദിനം 300 പേര്‍ക്കാണ് സാധനങ്ങള്‍ ലഭിക്കുക.  

ചടങ്ങിൽ റീജ്യനൽ മാനേജർ പി കെ അനിൽകുമാർ സ്വാഗതവും അസി. റീജണൽ മാനേജർ പ്രവീൺ വൈ എം. നന്ദിയും പറഞ്ഞു.

date