Skip to main content

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കളർ ഫുള്ളായി ചിത്രരചനാ മത്സരം

 

വർണങ്ങളുടെ മാരിവില്ല് വിതറി കുരുന്ന് ഭാവനകൾ അഴകു വിടർത്തിയ ചിത്രരചന മത്സരം ശ്രദ്ധേയമായി. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരം സംഘടിപ്പിച്ചത്. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി മുൻ എംഎൽഎ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. എൽപി വിഭാഗം വിദ്യാർഥികൾക്ക് ക്രയോൺസ് പെയിന്റിംഗും, യുപി, എച്ച്എസ്, എച്ച്എസ്, പൊതുവിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ എന്നിങ്ങനെയുമാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിവിധ വിഭാഗങ്ങളിലായി 200 ഓളം പേർ രചനാ മത്സരത്തിൽ പങ്കെടുത്തു. ഡിസംബർ 26 മുതൽ 29 വരെ വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ കൗൺസിലർ എം ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ടി ഷാജി ആശംസയർപ്പിച്ച് സംസാരിച്ചു.

date