Skip to main content

സ്കൂൾ കലോത്സവം: വിദ്യാർഥികൾക്കായി മീഡിയ അക്കാദമിയുടെ ചിത്രരചനാ മത്സരം 27ന്

 

കൊല്ലം ജില്ലയിൽ 2024  ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഡിസംബർ 27ന് രാവിലെ 9 മണി മുതൽ 12 മണി വരെ കൊല്ലം വിമലഹൃദയ സ്കൂളിലാണ് മത്സരം. 

ഇരു വിഭാഗങ്ങളിലുമായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് യഥാക്രമം 5000 രൂപ (ഒന്നാം സമ്മാനം), 3000 രൂപ (രണ്ടാം സമ്മാനം), 2000 രൂപ (മൂന്നാം സമ്മാനം) എന്നിവയും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും.  കേരള സ്കൂൾ കലോത്സവം മുൻ കലാതിലകം ഡോ. ദ്രൗപതി ചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്യും. ഡ്രോയിങ് പേപ്പർ സംഘാടകർ നൽകും. ചിത്രരചനയ്ക്കുള്ള വാട്ടർ കളറും ബ്രഷും മറ്റു സാമഗ്രികളും മത്സരാർഥികൾ കൊണ്ടു വരണം. രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907348963, 8921654090, 0471-2726275 

ഫോട്ടോകൾ ക്ഷണിക്കുന്നു

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ എക്സിബിഷനിൽ പ്രദർശിപ്പിക്കാൻ പത്രഫോട്ടോഗ്രാഫർമാരിൽ നിന്ന് ഫോട്ടോകൾ ക്ഷണിച്ചു. മികച്ച ചിതത്തിന് യഥാക്രമം 10,000, 7,000 , 5,000  രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും. മുൻകാല സ്‌കൂൾ കലോത്സവങ്ങളിലെ ചരിത്രനിമിഷങ്ങളും കൗതുക കാഴ്ചകളുമാണ് അയക്കേണ്ടത്. മത്സരത്തിനുള്ള ഫോട്ടോകൾ ലഭിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 28 . ചിത്രങ്ങൾ അയക്കേണ്ട ഇമെയിൽ വിലാസം: kmaphotostvpm@gmail.com. കൂടുതൽ വിവരങ്ങൾക്ക് 9447225524

date