Skip to main content

മൺപാത്ര വിപണന വിദഗ്ധരുടെ ഒത്തുചേരൽ

       2023 ഡിസംബർ 28 ന് രാവിലെ 11  മണിക്ക് കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ചേമ്പറിൽ മൺപാത്ര വിപണന വിദഗ്ധരുടെയും കുംഭാര സമുദായ നേതാക്കളുടെയും യോഗം നടക്കും. വിശിഷ്ടമായ മൺപാത്ര ശേഖരണങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അർത്ഥവത്തായ ചർച്ചകളിൽ ഏർപ്പെടാനും അവയുടെ പ്രമോഷനും വേണ്ടിയുള്ള സഹകരണതന്ത്രങ്ങൾ ആവിഷ്കരിക്കാനുമുള്ള അവസരമാണിത്. സ്റ്റോക്ക് ക്ലീയറൻസ് വിൽപനയെക്കുറിച്ചും ചർച്ച ചെയ്യുന്നതാണ്. കവടിയാർ കനകനഗറിലെ അയ്യങ്കാളി ഭവനിലെ രണ്ടാം നിലയിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വികസന കോർപ്പറേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0471 2727016.

പി.എൻ.എക്‌സ്. 6036/2023

date