Skip to main content

ഏകാരോഗ്യം: കമ്മ്യൂണിറ്റി മെന്റർമാർക്ക് പരിശീലനം നൽകി

 

കോട്ടയം: ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി മെന്റർമാർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ എട്ടു വരെയുള്ള വാർഡുകളിലെ കമ്മ്യൂണിറ്റി മെന്റർമാർക്കായാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്. പരിപാടിയിൽ 80 പേർ പങ്കെടുത്തു. മനുഷ്യരുടെയും ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം നിരന്തരം നിരീക്ഷിച്ചുകൊണ്ട് മനുഷ്യരെ ബാധിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ എത്രയും നേരത്തെ കണ്ടെത്താനും നിയന്ത്രിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്തുക ലക്ഷ്യമിട്ട് നടപ്പാക്കുന്നതാണ് ഏകാരോഗ്യം പദ്ധതി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത സന്തോഷ്, ഐ.എസ്. രാമചന്ദ്രൻ, കെ.എ. എബ്രഹാം, അമ്പിളി ശിവദാസ്, ഹെൽത്ത് ഇൻസ്പെക്ടർ ബി. ബാലഗോപാൽ, ആരോഗ്യ കേരളം പദ്ധതി പി.ആർ.ഒ. ജെ. ജെയ്മി എന്നിവർ പങ്കെടുത്തു.

 

date