Skip to main content

മേരാ യുവ ഭാരത് പോർട്ടൽ;  രജിസ്റ്റർ ചെയ്യാം   

 

കോട്ടയം: രാജ്യത്തെ യുവജനതയുടെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് സാങ്കേതികവിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ യുവജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരം. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും രജിസ്ട്രേഷൻ, നടത്തിപ്പ്, വിശകലനം എന്നിവ പോർട്ടൽ വഴിയായിരിക്കും നടത്തുക. യുവ ഉത്സവങ്ങൾ, യുവജന സാംസ്‌കാരിക വിനിമയ പരിപാടികൾ, പരിശീലന പരിപാടികൾ, യൂത്ത് ഇന്റേൺഷിപ്പ്, എക്സ്പീരിയൻഷ്യൽ ലേണിംഗ്, എൻ.ജി.ഒകളുമായി ബന്ധം സ്ഥാപിക്കൽ തുടങ്ങിയവയ്ക്കും പോർട്ടൽ വഴിയൊരുക്കും. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ, എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങൾ എന്നിവയും ലിങ്കുകളിലൂടെ അറിയാം. പോർട്ടലിൽ വാഗ്ദാനം ചെയ്യുന്ന 'എന്റെ ഭാരത്' ആനുകൂല്യങ്ങളുടെ പൂർണമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പോർട്ടലിൽ പങ്കാളികളായി സ്ഥാപനങ്ങൾക്കും  സ്റ്റാർട്ട് അപ് പോലുള്ള സംരംഭങ്ങൾക്കും രജിസ്റ്റർ ചെയ്യാം. മേരാ യുവ ഭാരത് പോർട്ടലിൽ  പേര്, മൊബൈൽ, ഇ-മെയിൽ, സ്ഥലം, പിൻകോഡ് തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് വെബ്സൈറ്റ്: https://mybharat.gov.in/yuva_register,ഫോൺ:  04812565335

date