Skip to main content

പ്രത്യേക പാരിതോഷികത്തിന് അപേക്ഷിക്കാം

 

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് പ്രത്യേക പാരിതോഷികത്തിന് അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തിൽ സംസ്ഥാന - ദേശീയതലത്തിൽ കലാ-കായിക-അക്കാദമിക് രംഗങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്കാണ് പാരിതോഷികം. അപേക്ഷ ജനുവരി 10 നകം ജില്ലാ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2585510.

 

date