Skip to main content

ക്ലർക്ക് കം കാഷ്യർ, അറ്റൻഡന്റ് പരീക്ഷ

        കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ക്ലർക്ക്- കം- കാഷ്യർ (കാറ്റഗറി നമ്പർ20/2023), ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ22/2023) എന്നീ തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2024 ജനുവരി 14, ഞായർ രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്. പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 ഡിസംബർ 29 ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കെ.ഡി.ആർ.ബിയുടെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.inസന്ദർശിക്കുക.

പി.എൻ.എക്‌സ്. 6046/2023

date