Skip to main content

84,175 രൂപയുടെ വിറ്റ് വരവ് ഹിറ്റായി കുടുംബശ്രീയുടെ ക്രിസ്തുമസ് കേക്ക് വിപണമേള

ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കേക്ക് വിപണമേള വന്‍ വിജയം. ഡിസംബര്‍ 21 മുതല്‍ 23 വരെ മൂന്ന് ദിവസംകൊണ്ട് 84,175 രൂപയുടെ വിറ്റ്വരവാണ് മേളയില്‍ ലഭിച്ചത്. ജില്ലയിലെ തിരഞ്ഞെടുത്ത മികച്ച 12 കുടുംബശ്രീ കേക്ക് സംരംഭകരുടെ ഉത്പന്നങ്ങളാണ് സ്റ്റാളില്‍ ലഭ്യമാക്കിയത്.

ബട്ടര്‍, ക്യാരറ്റ്, ബനാന, മാര്‍ബിള്‍, ഈന്തപ്പഴം, ഹണി, ചോക്ലേറ്റ്, കേഡയബറ്റിക് ഗോതമ്പ് പ്ലം കേക്കുകള്‍, വിവിധ തരം പുഡ്ഡിംഗ്സ്, ഹോം മെയഡ് ചോക്ലേറ്റ്, വൈന്‍ എന്നിവയും ലഭ്യമാക്കിയിരുന്നു. കുടുംബശ്രീ ബസാറില്‍ ഡിസംബര്‍ 11 മുതല്‍ ആരംഭിച്ച കേക്ക് മേളയില്‍ 15,230 രൂപയുടെ കേക്ക് വിറ്റഴിച്ചു. 2024 ജനുവരി മൂന്ന് വരെ കുടുംബശ്രീ ബസാറില്‍ കേക്ക് മേള തുടരും.

date