Skip to main content
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സരസ്മേളയിൽ  രമ്യ നമ്പീശനും  സുധീപ് പലനാടും സംഘവും ചേർന്ന് അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ്

ദേശീയ സരസ് മേള : വേദിയിൽ ആവേശം തീർത്ത് രമ്യ നമ്പീശനും സുധീപ് പലനാടും 

പ്രശസ്ത സിനിമാതാരവും പിന്നണി ഗായികയുമായ രമ്യ നമ്പീശനും  സുധീപ് പലനാടും സംഘവും ചേർന്ന് അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് സരസ് വേദിയിൽ ആവേശം വിതറി. മെലഡിയും ഫാസ്റ്റ് നമ്പറും ക്ലാസിക്കലുമെല്ലാം കോർത്തിണക്കിയ പരിപാടി കാണികൾക്ക് നവ്യാനുഭവമായി.

മെലഡി പാട്ടുകളിൽ നിന്ന് ഫാസ്റ്റ് നമ്പറുകളിലേക്ക് എത്തിയപ്പോൾ വേദി ഒന്നാകെ നിറകയ്യടികളും നൃത്തച്ചുവടുകളുമായി  ഒപ്പം ചേർന്നു. അക്ഷരാർത്ഥത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ വേദിയെ ആവേശ കൊടുമുടിയിലെത്തിക്കുകയായിരുന്നു അവർ. പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ് പരിപാടി ആസ്വദിക്കാനായി വേദിയിലേക്ക് ഒഴുകിയെത്തിയിരുന്നത്.

date