Skip to main content

വിനോദസഞ്ചാര മേഖലകളിലെ മാലിന്യ സംസ്കരണം; യോഗം ചേർന്നു

കോട്ടയം: വിനോദ സഞ്ചാര മേഖലകളിലെ മാലിന്യ സംസ്കരണവുമായി ബന്ധപെട്ട യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ  സാനിട്ടറി  മാലിന്യ സംസ്കരണ സംവിധാനങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സജ്ജമാക്കാനും മിനി എം.സി.എഫുകളും കമ്യൂണിറ്റി കമ്പോസ്റ്റ് പിറ്റുകളും ആവശ്യമുള്ള പ്രദേശങ്ങളിൽ നിർമിക്കണം. ദ്രവ്യ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കണം. ടൂറിസ്റ്റ് പ്രദേശങ്ങളിൽ ഗ്രീൻ സർവീസ് സെന്ററുകൾ നിർമിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണത്തിനായി കർമ്മ പദ്ധതി രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഹ്രസ്വകാലയളവിൽ നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി. അതോടൊപ്പം വിനോദ മേഖലകളെ വൃത്തിയോടു കൂടി നിലനിർത്തുന്നതിന് വേണ്ടിയുള്ള ആശയങ്ങൾ ജില്ലയിലെ കോളേജുകളിലെ ടൂറിസ്റ്റ്  ക്ലബ്ബ് വിദ്യർത്ഥികളിൽ നിന്ന് പ്രോജക്ടായി സ്വീകരിക്കാനും യോഗത്തിൽ കലക്ടർ നിർദേശിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്,  ഡി.ടി.പി. സി.സെക്രട്ടറി റോബിൻ സി. കോശി, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, കില കോ-ഓർഡിനേറ്റർ ബിന്ദു അജി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, മലിനീകരണ ബോർഡ് അസിസ്റ്റ് എൻഞ്ചിനിയർ റോഷിൻ റോയ്, ഡി.പി.എം. ഉദ്യോഗസ്ഥ സി. എസ്. ശ്രുതി, നവകേരളം കർമ്മപദ്ധതി ടെക്നിക്കൽ അസിസ്റ്റന്റ്  മീനു എം.ബിജു, സി.കെ. സി. എൽ. ഉദ്യോഗസ്ഥ സഞ്ജു വർഗീസ് എന്നിവർ പങ്കെടുത്തു.

 

date