Skip to main content

കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് ഇന്ന് (ഡിസംബർ 27)തുടക്കമാകും

കോട്ടയം:കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ  ടൂറിസം ഫെസ്റ്റ് ഇന്നു  (ഡിസംബർ 27)മുതൽ 31 വരെ എഴുമാന്തുരുത്തിൽ നടക്കും. കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടന സമ്മേളനം ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക്  ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആമുഖ പ്രഭാഷണം നടത്തും. ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസൻ മുഖ്യതിഥിയാകും. ഉത്തരവാദിത്ത ടൂറിസം മിഷൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ രൂപേഷ് കുമാർ വിഷയാവതരണം നടത്തും.

ടൂറിസം കയാക്കിങ് , ചെറു വള്ളംകളി മത്സരം, ചൂണ്ടയിടൽ മത്സരം, വലവീശൽ മത്സരം, കൊതുമ്പ് വള്ളങ്ങളുടെ മത്സരം എന്നിവയുണ്ടാകും. കൂടാതെ ഫുഡ് ഫെസ്റ്റ്, നാടൻവിഭവങ്ങളുടെ പ്രദർശനവും വിൽപനയും കാർഷികമേള, ആമ്പൽ വസന്തം, ഉത്തരവാദ ടൂറിസം ഉൽപന്നങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, കുടുംബശ്രീ ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാലാ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സെലിനാമ്മ ജോർജ്ജ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പൗളി ജോർജ്ജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശാന്തമ്മ രമേശൻ,  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. സുമേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്റ്റീഫൻ പാറാവേലിൽ, എൻ.വി ടോമി നിരപ്പേൽ, ജയ്‌സൺ കുര്യൻ,  അർച്ചന കാപ്പിൽ, രശ്‌മി വിനോദ്, ഷീജ സജി, സൈനമ്മ ഷാജു, ജാൻസി സണ്ണി കലയന്താനത്ത്, ലൈസമ്മ മാത്യു, സി.എൻ. മനോഹരൻ , എം.കെ. സുനിതകുമാരി, സുകുമാരി,സി.ബി. പ്രമോദ്, നോബി മുണ്ടയ്ക്കൽ,സി.ഡി.എസ്. ചെയർപേഴ്‌സൺ സജിത അനീഷ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. ജയകൃഷ്‌ണൻ,ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ  ഭഗത്‌സിംഗ്,കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.റ്റി ജോസഫ് എന്നിവർ  പങ്കെടുക്കും.

 

date