Skip to main content

കുറവിലങ്ങാട് ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഉദ്ഘാടനം ഇന്ന് (ഡിസംബർ 27)

 

 

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കോട്ടയം പ്രോജക്ടിനു കീഴിൽ കുറവിലങ്ങാട് ആരംഭിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം ഭാരത് മാതാ കോംപ്ലക്സിൽ  ഇന്ന് (ഡിസംബർ 27) രാവിലെ 11 ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. കോട്ടയത്തിന്റെ തനതായ ഉല്പന്നങ്ങൾക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൺ കുർത്തികൾ, നാടൻ പഞ്ഞി മെത്തകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ, ഗ്രാമവ്യവസായ ഉല്പന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, സ്റ്റാർച്ച് തുടങ്ങിയവയും ഷോറൂമിൽ ലഭ്യമാകും. ക്രിസ്മസ്, ന്യൂഇയർ മേളയോടനുബന്ധിച്ച്  ജനുവരി ആറുവരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ്/ഡിസ്‌കൗണ്ട് ലഭിക്കും.ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ് ,  ബേക്കര്‍ ജംക്ഷന്‍,കോട്ടയം ഫോണ്‍-04812560587,റവന്യു ടവര്‍ ചങ്ങനാശ്ശേരി ഫോണ്‍-04812423823,ഏദന്‍ ഷോപ്പിംഗ് കോംപ്ലക്സ്,ഏറ്റുമാനൂര്‍ ഫോണ്‍-04812535120 ,കാരമല്‍ ഷോപ്പിംഗ് കോംപ്ലക്സ്,വൈക്കം ഫോണ്‍-04829233508,  മസ്ലിന്‍ യൂണിറ്റ് ബില്‍ഡിംഗ് ഉദയനാപുരം ഫോണ്‍-9895841724 തുടങ്ങിയ വില്പന കേന്ദ്രങ്ങളില്‍     റിബേറ്റ്  ലഭ്യമാണ്.

 

date