Skip to main content

ആവേശത്തുഴയെറിഞ്ഞ് കയാക്കിങ് താരങ്ങൾ

 

ഓളപ്പരപ്പിൽ ആവേശം തീർത്ത് കയാക്കിംങ്ങ് താരങ്ങൾ. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിംങ് മത്സരമാണ് കാണികളെ ആവേശഭരിതരാക്കിയത്.  സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ്, ഡബിൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്  അകത്തുംപുറത്തും നിന്നുമുള്ള നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. 

സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ് പുരുഷ വിഭാഗത്തിൽ ടി പി രാഹുലും വനിതാ വിഭാഗത്തിൽ  ശ്രേയ കാർത്തികയും  വിജയികളായി. സിറ്റ് ഓൺ ടോപ് കയാക്കിംങ് ഡബിൾസ് പുരുഷ വിഭാഗത്തിൽ അജയും ഷെയ്ബിനും വനിതാ വിഭാഗത്തിൽ ശ്രേയയും ശ്രീപയും വിജയിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെ മാറ്റുരച്ച കയാക്കിങ് മത്സരം കാണികൾക്ക് നവ്യാനുഭവമായി. ഒൻപതുവയസുകാരൻ മെഹദ്, 12 വയസുളള മിലൻ എന്നിവരാണ് കയാക്കിങ്ങിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികൾ.

സിംഗിൾസ് മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 7000, 5000, 3000 രൂപയും ഡബിൾസിൽ 10000, 7000, 5000 രൂപയുമാണ് സമ്മാനം

date