Skip to main content

നിധി ആപ്‌കേ നികട്-സുവിധ സമാഗം ഇന്ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ.) എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നിധി ആപ്‌കേ നികട്-സുവിധ സമാഗം എന്ന പേരില്‍ ഇന്ന് (ഡിസംബര്‍ 27) ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. രാവിലെ 9.30 ന് കൊല്ലങ്കോട് ഗോവിന്ദാപുരം റോഡില്‍ പറയ് വില്ലേജ് കൗണ്ടി ഹോട്ടല്‍ (സ്‌നേഹ റസിഡന്‍സി) ഹാളിലാണ് പരിപാടി. പങ്കെടുക്കാന്‍ താത്പര്യമുള്ള ഇ.പി.എഫ്., ഇ.എസ്.ഐ. എന്നിവക്കു കീഴിലുള്ള അംഗങ്ങള്‍, തൊഴിലാളികള്‍, പെന്‍ഷണര്‍മാര്‍ക്ക് https://epfokkdnan.wixsite.com/epfokkdnan ല്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എം. അംബിക ദേവദാസ് അറിയിച്ചു. ഫോണ്‍: 0491 2571245, 9995380843

 

date